കാലടി: കാലടിയിൽ സൂര്യാതപമേറ്റു വീട്ടമ്മ മരിച്ചു. നേര്യമംഗലത്തു മൂന്നുപേര്‍ക്കു സൂര്യാതപത്തിൽ പൊള്ളലേറ്റു. കാലടി മാർക്കറ്റിനു സമീപം വ്യാഴാഴ്ച കുഴഞ്ഞുവീണു മരിച്ച നായത്തോട് വെളിയത്തുകുടി സുഭാഷിന്റെ ഭാര്യ അനില (42) യുടെ മരണം സൂര്യാതപമേറ്റാണെന്ന് സ്ഥിരീകരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണു മരണം സൂര്യാതപമേറ്റതു മൂലമാണെന്നു തെളിഞ്ഞതെന്നു താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മാർക്കറ്റിലെത്തി പുറത്തേക്കു വരവേയാണ് അനില കുഴഞ്ഞുവീണത്. ഉടൻ കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സൂര്യാതപമേറ്റു കാലടിയിൽ വീട്ടമ്മ മരിച്ചു
01:40 AM Mar 23, 2019 | Deepika.com