കണ്ണൂർ: ചുവന്ന നക്ഷത്ര രാഷ്ട്രീയത്തിൽനിന്ന് ചുവന്നതെരുവ് രാഷ്ട്രീയത്തിലേക്ക് സിപിഎം മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കമ്യൂണിസ്റ്റ് രാഷ്ട്രീയം ഇന്ന് തങ്ങളുടെ സുഖത്തിനും സൗകര്യത്തിനുംവേണ്ടി ഉപയോഗിക്കുകയാണ്. മാന്യൻമാരെ തെറിവിളിക്കുന്ന റെഡ്സ്ട്രീറ്റ് രാഷ്ട്രീയമാണ് സിപിഎം പിൻതുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് ശയനം നടക്കുകയാണ്. രാഷ്ട്രീയ തെരുവിൽനിന്ന് മാന്യമായ രാഷ്ട്രീയം സ്വീകരിച്ച ബിജെപിയെ കോ-ലീ-ബിയെന്ന് ആക്ഷേപിക്കുകയാണ്. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കോ-മാ സഖ്യം നിലനിൽക്കുന്നത് രഹസ്യമല്ല. പരസ്യമാണ്. ത്രിപുരയിൽ ചർച്ച പൂർത്തിയാക്കി. തമിഴ്നാട്ടിൽ സഖ്യമായി.
തലശേരിക്കും വടകരയ് ക്കും ഇടയിലുള്ള മാഹിയിൽ സിപിഎമ്മിന്റെ സ്ഥാനാർഥി ആരാണെന്ന് പാവപ്പെട്ട അണികൾ മനസിലാക്കണം. അവിടെ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിലാണ് സിപിഎം വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ചുവന്നതെരുവ് രാഷ്ട്രീയത്തിലേക്ക്: പി.കെ. കൃഷ്ണദാസ്
01:39 AM Mar 23, 2019 | Deepika.com