തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ താപനിലയിൽ രണ്ടു മുതൽ മൂന്ന് ഡിഗ്രിസെൽഷസ് വരെ വർധനയുണ്ടാകും.
25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രണ്ടു മുതൽ മൂന്ന് ഡിഗ്രിസെൽഷസ് വരെയും ശരാശരി താപനിലയിൽ വർധനയുണ്ടാകും.
ചൂട് കൂടും; 26 വരെ ജാഗ്രതാ നിർദേശം
01:15 AM Mar 23, 2019 | Deepika.com