കൊച്ചി: സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ഇക്കോ ടൂറിസം പദ്ധതിയുടെ പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഇക്കോ ടൂറിസം പദ്ധതികൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന മാർഗനിർദേശങ്ങൾക്കനുസരിച്ച് സംസ്ഥാനത്ത് ചട്ടമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
വനമേഖലയിലെ വനേതര പ്രവർത്തനമായതിനാൽ ഇക്കോ ടൂറിസം പദ്ധതിക്ക് വനസംരക്ഷണ നിയമപ്രകാരം കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം. ഇതു പാലിക്കാതെയാണ് സൗത്ത് വയനാട് വനം ഡിവിഷനിൽ ഇക്കോ ടൂറിസം പദ്ധതി തുടങ്ങുന്നതെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വനമേഖലയിലെ വനേതര പ്രവർത്തനങ്ങൾ തടയാൻ കേന്ദ്രസർക്കാർ 2011ൽ മാർഗ നിർദേശങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ ഇത് അനുസരിച്ച് സംസ്ഥാന സർക്കാർ ചട്ടമുണ്ടാക്കിയില്ലെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
വയനാട് മേഖലയിലെ ഇക്കോ ടൂറിസം പദ്ധതിക്കു സ്റ്റേ
01:11 AM Mar 23, 2019 | Deepika.com