ലോഹിതദാസ് സ്മാരക അവാർഡ് പ്രദീപ് മാളവികയ്ക്ക്
12:50 AM Mar 23, 2019 | Deepika.com
കോട്ടയം: തിരക്കഥാകൃത്തും സംവിധായകനും നാടകകൃത്തുമായിരുന്ന എ.കെ. ലോഹിതദാസ് സ്മാരക അവാർഡ് നാടക നടൻ പ്രദീപ് മാളവികയ്ക്ക്. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന 20,000 രൂപയും പ്രശംസാപത്രവും ശില്പവുമാണ് അവാർഡ്. ഡോ.ജോർജ് ഓണക്കൂർ അവാർഡ് സമ്മാനിക്കും. സർക്കാർ അവാർഡ് ജേതാവും വൈക്കം മാളവികയുടെ സെക്രട്ടറിയുമാണ് പ്രദീപ് മാളവിക.