തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജും ജില്ലാ ഇഎൻടി ഡോക്ടർമാരുടെ സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ഏകദിന ശില്പശാല - ‘ജൂബിലി ഇഎൻടി കോണ്‍ 2019’ നാളെ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ നടക്കും. രാവിലെ 8.30 മുതൽ വൈകുന്നേരം നാലുവരെയാണ് ശിൽപശാല. വിദേശത്തുനിന്നുൾപ്പെടെ ഇരുന്നൂറോളം ഇഎൻടി വിദഗ്ധർ പങ്കെടുക്കും. ഇഎൻടി ചികിത്സാശാഖയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നൽകിവരുന്ന അതിനൂതന ചികിത്സാരീതികളെക്കുറിച്ചുള്ള വിശകലനവും പഠനവും ശില്പശാലയിൽ അവതരിപ്പിക്കും.
ഡോ. എസ്.എൻ. വിജയാനന്ദ്, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. ജയകുമാർ മേനോൻ, ഡോ. സൂസൻ സെബാസ്റ്റ്യൻ, ഡോ. മാത്യു ഡൊമിനിക്, ഡോ. എം.എൻ. ഹരീന്ദ്ര, ഡോ. പി. അരുണ്‍, ഡോ. എം.വി. ജോർജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ദേശീയ ഇഎൻടി ശില്പശാല നാളെ
12:50 AM Mar 23, 2019 | Deepika.com