ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്യുസിഐ- കമ്യൂണിസ്റ്റ് സംസ്ഥാനത്ത് ഒന്‍പതു മണ്ഡലങ്ങളിൽ മത്സരിക്കുമെന്നു പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ, കോഴിക്കോട്, ചാലക്കുടി, ആലപ്പുഴ, മാവേലിക്കര, കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മത്സരിക്കുക.
ആലപ്പുഴയിൽ ആർ. പാർഥസാരഥി വർമയും മാവേലിക്കരയിൽ കെ. ബിമൽജിയുമാണ് സ്ഥാനാർഥികൾ. രാജ്യത്ത് മൊത്തം 119 മണ്ഡലങ്ങളിൽ മത്സരിക്കുമെന്നും നേതാക്കൾ അറിയിച്ചു. ജില്ലാ സെക്രട്ടറി എസ്. സീതിലാൽ, ജില്ല കമ്മിറ്റിയംഗങ്ങളായ എം.എ. ബിന്ദു, ടി. മുരളി, സ്ഥാനാർഥികളായ ആർ. പാർഥസാരഥിവർമ, കെ. ബിമൽജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എസ്യുസിഐ ഒന്‍പതിടങ്ങളിൽ മത്സരിക്കും
12:48 AM Mar 23, 2019 | Deepika.com