കരുനാഗപ്പള്ളി: അന്യസംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി മുഹമ്മദ് റോഷനെയും പെൺകുട്ടിയെ യും കണ്ടെത്താനായില്ല.
ഇതിനിടെ, സംഭവത്തിൽ ഓച്ചിറ പായിക്കുഴി സ്വദേശി പ്യാരി (19) പോലീസ് കസ്റ്റഡിയിലായി. ഇയാൾ ഗുണ്ടാലിസ്റ്റിൽ പെട്ടയാ ളാണ്. മുഖ്യ പ്രതിയുടെ സഹായിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാർ മേഖല കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി.
തട്ടിക്കൊണ്ടുപോകൽ: ഒരാൾ പിടിയിൽ; അന്വേഷണം മൂന്നാറിൽ
02:02 AM Mar 22, 2019 | Deepika.com