കലാമണ്ഡലം കുട്ടന് കഥകളി പുരസ്കാരം
01:06 AM Mar 22, 2019 | Deepika.com
കൊച്ചി: അമൃതാനന്ദമയിയുടെ പിതാവും കഥകളി കലാകാരനുമായ ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ പേരിൽ ഏർപ്പെടുത്തിയ കഥകളി പുരസ്കാരത്തിന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ കലാനിലയം അധ്യാപകനും പ്രിൻസിപ്പലുമായ കലാമണ്ഡലം കുട്ടൻ അർഹനായി. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. 23നു വൈകുന്നേരം അഞ്ചിന് എറണാകുളം ബ്രഹ്മസ്ഥാനക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.