കൊച്ചി: സംസ്ഥാനത്തു വർധിച്ചുവരുന്ന ലഹരിമരുന്നുകളുടെ ഉപയോഗവും ഇതിനെത്തുടർന്നുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി കോട്ടയം മുൻ ജില്ലാ പോലീസ് മേധാവി എൻ. രാമചന്ദ്രൻ എഴുതിയ കത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും ഡിജിപി, എക്സൈസ് കമ്മീഷണർ, ഹെൽത്ത് സർവീസ് ഡയറക്ടർ, ഡ്രഗ്സ് കണ്ട്രോളർ, നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഡയറക്ടർ ജനറൽ എന്നിവരെയും കക്ഷി ചേർക്കാൻ നിർദേശിച്ചു.
പൊതുതാത്പര്യ സ്വഭാവമുള്ള ഹർജിയെന്ന നിലയിൽ ഉചിതമായ ബെഞ്ചിനു വിടാൻ ഹൈക്കോടതി രജിസ്ട്രിക്കു ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തു ലഹരിമരുന്നു കേസുകൾ വർധിച്ചു വരുന്നതു ചൂണ്ടിക്കാട്ടി എൻ. രാമചന്ദ്രൻ ജസ്റ്റീസ് പി.ആർ. രാമചന്ദ്ര മേനോന് എഴുതിയ കത്താണ് സ്വമേധയാ ഹർജിയായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.
ലഹരിമരുന്ന് ഉപയോഗം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
01:06 AM Mar 22, 2019 | Deepika.com