ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ സന്ദർശിച്ചു.
ഇന്നലെ വൈകുന്നേരം 6.30 ഓടേ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിൽ എത്തിയ കുമ്മനം രാജശേഖരൻ അരമണിക്കൂറുകളോളം ചെലവഴിച്ചു. ഇതിനിടെ ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർഥിയും മുൻ പിഎസ്സി ചെയർമാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണനും കണിച്ചുകുളങ്ങരയിലെത്തി. ഇരുവർക്കും വെള്ളാപ്പള്ളി നടേശൻ ആശംസ നേർന്നു. രാവിലെ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശും വെള്ളാപ്പള്ളിയെ കാണാൻ കണിച്ചുകുളങ്ങരയിൽ എത്തിയിരുന്നു.
വെള്ളാപ്പള്ളിയെ കുമ്മനം സന്ദർശിച്ചു
12:48 AM Mar 22, 2019 | Deepika.com