ഗാന്ധിനഗർ: നെല്ലുമായി പോയ ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു. പുതുപ്പള്ളി തൃക്കോതമംഗലം കൊച്ചാലുംമൂട് താഴക്കാലായിൽ മഹേഷിന്റെ ഭാര്യ ശ്രീജ (31)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് പനന്പാലത്തിനും കോലേട്ടന്പലത്തിനും ഇടയ്ക്കായിരുന്നു അപകടം.
ശ്രീജ കല്ലറ പറവൻതുരുത്തിലുള്ള കുടുംബവീട്ടിൽ പോയശേഷം മടങ്ങി വരുന്പോഴാണ് അപകടം. ആർപ്പൂക്കരയിലുള്ള റാണി റൈസ് കേന്ദ്രത്തിലേക്കു നെല്ലുമായിപ്പോയ ലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ട ശ്രീജയെ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഏകമകൻ: അഭിനവ്.
ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു
12:48 AM Mar 22, 2019 | Deepika.com