കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍ഡിഎയുമായി സഹകരിക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ്. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരിടത്തും പാര്‍ട്ടി മത്സരിക്കുന്നില്ല. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്‍ഡിഎ മുന്നണിയില്‍ ജനതാദള്‍ യുണൈറ്റഡിനെ ഉള്‍പ്പെടുത്തിയിട്ടില്ല. മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു. അതേസമയം ലക്ഷദ്വീപില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഡോ. കെ.കെ. മുഹമ്മദ് സാദിഖ് ആണ് മത്സരിക്കുന്നത്. സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സംസ്ഥാന ഭാരവാഹികളടക്കം 50 പേര് ലക്ഷദ്വീപിലേക്ക് പോകും.
സംസ്ഥാനത്തെ ജെഡിയു ഭാരവാഹികളെ പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെ. സുരേന്ദ്രന്, വിത്സൻ സിറില്‍, മേരി മാത്യു, ചെമ്പകശേരി ചന്ദ്രബാബു എന്നിവരാണ് പുതിയ വൈസ്പ്രസിഡന്റുമാര്‍. ജനറല്‍സെക്രട്ടറിമാര്‍- സുരേന്ദ്രൻ കക്കോടി, മൈക്കിള്‍കുട്ടി മാത്യു, വേണുഗോപാല്‍ ജി. നന്ദനം, ദാസൻ വെണ്ണക്കര. സെക്രട്ടറിമാര്‍- ഔസേപ്പ് ആന്റോ, എം.പി. ഷാഹുല്‍ഹമീദ് വൈദ്യരങ്ങാടി, അഷ്റഫ് പയ്യോളി, പി. ശ്യാം, ബേബി വെള്ളപ്പാറ. ട്രഷറര്‍- നാരായണൻ നമ്പൂതിരി.
എന്‍ഡിഎയുമായി സഹകരിക്കും: ജെഡിയു
01:45 AM Mar 21, 2019 | Deepika.com