ആലപ്പുഴ: എൻഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചയില്ലെന്നു ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റ്. ആലപ്പുഴയിൽ എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മണ്ഡലത്തിലെ എൻഎസ്എസ് പ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്നും ഇന്നസെന്റ് പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നതിനേക്കാൾ വ്യക്തിയാരെന്നു നോക്കിയാണ് ആളുകൾ തനിക്കു വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ചയില്ലെന്ന് ഇന്നസെന്റ്
01:45 AM Mar 21, 2019 | Deepika.com