തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് ആർഎസ്എസ് ധാരണയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.
വടകര, എറണാകുളം, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളെ സഹായിക്കാൻ ആർഎസ്എസ് തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിയായിരിക്കെ തോറ്റ കെ. മുരളീധരനെ ഇടതുമുന്നണിക്കു ഭയമില്ലെന്നും യുഡിഎഫ്-എസ്ഡിപിഐ-ആർഎസ്എസ് ബന്ധത്തെ തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.
അഞ്ചു മണ്ഡലങ്ങളിൽ യുഡിഎഫിനെ സഹായിക്കാൻ ആർഎസ്എസ് തീരുമാനമെന്നു കോടിയേരി
01:27 AM Mar 21, 2019 | Deepika.com