പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മത്സരിക്കുന്നില്ല : പി.സി. ജോർജ്

01:27 AM Mar 21, 2019 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ള ജ​​ന​​പ​​ക്ഷം പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​രു സീ​​റ്റി​​ലും മ​​ത്സ​​രി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്നു തീ​​രു​​മാ​​നി​​ച്ചു. മ​​ത​​വി​​ശ്വാ​​സ​​ങ്ങ​​ളെ​​യും ആ​​ചാ​​ര അ​​നു​​ഷ്‌​ഠാ​​ന​​ങ്ങ​​ളെ​​യും അ​​ധി​​ക്ഷേ​​പി​​ക്കു​​ക​​യും അ​​വ​​ഹേ​​ളി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ശ​​ക്തി​​ക​​ളു​​ടെ പ​​രാ​​ജ​​യം ഉ​​റ​​പ്പാ​​ക്കാ​​ൻ ജ​​ന​​പ​​ക്ഷം പ്ര​​വ​​ർ​​ത്ത​​ക​​ർ രം​​ഗ​​ത്തി​​റ​​ങ്ങു​​മെ​​ന്നും ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ്, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ​​മാ​​രാ​​യ ഇ.​​കെ. ഹ​​സ​​ൻ​​കു​​ട്ടി, എ​​സ്. ഭാ​​സ്ക്ക​​ര​​പി​​ള്ള, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​കെ. ചെ​​റി​​യാ​​ൻ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.