കൊച്ചി: പട്ടാന്പി ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ മതപരമായ ചടങ്ങുകൾ നടത്താൻ പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിൽ എതിർ കക്ഷികൾക്കു നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. പള്ളി വികാരി ഫാ. മാത്യു ജേക്കബ് പുതുശേരിയാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഏലിയാസ് മാർ അത്തനാസിയോസിന്റെ നേതൃത്വത്തിൽ യാക്കോബായ വിഭാഗം തങ്ങളെ മതപരമായി ചടങ്ങുകൾ നടത്തുന്നതിൽനിന്നു തടയുകയാണെന്നും സുപ്രീംകോടതി വിധി അനുസരിക്കാൻ തയാറാവുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ജില്ലാ കളക്ടർക്കും പോലീസിനും ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇക്കാരണത്താലാണു ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് സംരക്ഷണം: ഹർജിയിൽ നോട്ടീസ്
01:27 AM Mar 21, 2019 | Deepika.com