മലപ്പുറം: ലോക്സഭാ തെരഞ്ഞടുപ്പിൽ ഇത്തവണ അഞ്ച് മണ്ഡലങ്ങളിൽ പിഡിപി സ്ഥാനാർഥികൾ മത്സരിക്കും. മലപ്പുറം ടൗണ്‍ഹാളിൽ നടന്ന പിഡിപിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് നയപ്രഖ്യാപന കണ്‍വൻഷനിൽ വിഡിയോ സന്ദേശത്തിലൂടെ ബംഗളൂരുവിൽനിന്നു പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
പൊന്നാനി, മലപ്പുറം, ആലപ്പുഴ, ചാലക്കുടി, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് പിഡിപി മത്സരിക്കുക. പൊന്നാനിയിൽ പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് പുന്തുറ സിറാജ്, മലപ്പുറത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനർ നിസാർ മേത്തർ, ആലപ്പുഴയിൽ നയരൂപവത്കരണ സമിതി ജനറൽ കണ്‍വീനർ വർക്കല രാജ്, ചാലക്കുടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ് റഹ്മാൻ, ആറ്റിങ്ങലിൽ മാഹീൻ തേവരുപാറ എന്നിവരാണ് സ്ഥാനാർഥികൾ. പാർട്ടി ഉന്നതാധികാര സമിതിയാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്ന് മഅദനി സന്ദേശത്തിൽ പറഞ്ഞു.
പിഡിപി അഞ്ചിടത്ത് മത്സരിക്കും
01:26 AM Mar 21, 2019 | Deepika.com