കൊച്ചി: സഭാ തലവനെയും അതിലൂടെ സഭയെയും അപകീർത്തിപ്പെടുത്താനായി വ്യാജരേഖകൾ ഉണ്ടാക്കിയവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ പോലീസ് നടപടി സ്വീകരിക്കണമെന്നു കത്തോലിക്ക കോണ്ഗ്രസ്. പോലീസ് നടത്തുന്ന അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി സത്യം ഉടൻ പുറത്തുകൊണ്ടുവരണമെന്നും കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു.
കേസിന് ആസ്പദമായ രേഖകൾ വ്യാജമാണെന്നു തെളിഞ്ഞ സാഹചര്യത്തിൽ വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തി പ്രതികൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണം. സഭയെ പൊതുസമൂഹത്തിൽ ഇകഴ്ത്തിക്കാട്ടാൻ നടത്തുന്ന നിരന്തര ശ്രമങ്ങൾക്കെതിരേ സമുദായം ശക്തമായി നിലകൊള്ളണം. പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ. പാപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ പ്രഫ. ജോയി മുപ്രാപ്പിള്ളിൽ, സാജു അലക്സ്, സെലിൻ സിജോ തുടങ്ങിയവർ പ്രസംഗിച്ചു.
വ്യാജരേഖകളുടെ ഉറവിടം പോലീസ് കണ്ടെത്തണം: കത്തോലിക്ക കോണ്ഗ്രസ്
01:26 AM Mar 21, 2019 | Deepika.com