തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്ഷേമപെൻഷനുകൾ കുടിശിക തീർത്ത് മാർച്ച് 25 നുള്ളിൽ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകി.
സംസ്ഥാനത്തു ക്ഷേമ പെൻഷനുകളുടെ വിതരണം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. അഞ്ച് മാസത്തോളമായി പെൻഷൻ വിതരണം പൂർണമായും മുടങ്ങിയിട്ട്. അയ്യായിരത്തിലധികം രൂപയുടെ പെൻഷൻതുകയാണ് ഓരോ ഗുണഭോക്താവിനും ലഭിക്കാനുള്ളത്. ഈ തുകയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിനാളുകൾ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.
ക്ഷേമ പെൻഷനുകൾ 25 നകംവിതരണം ചെയ്യണം: ചെന്നിത്തല
12:57 AM Mar 21, 2019 | Deepika.com