തിരുവനന്തപുരം: ജസ്റ്റീസ് രാജേന്ദ്രബാബു അധ്യക്ഷനായ സ്വാശ്രയ പ്രവേശന മേൽനോട്ട സമിതിയുടെ അംഗസംഖ്യ ആറാക്കി ചുരുക്കുന്നതിനുള്ള ഓർഡിനൻസ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് അയയ്ക്കും. ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ അഞ്ചാക്കി കുറക്കാനും ഓർഡിനൻസിൽ നിർദേശമുണ്ട്.
ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സമിതി അംഗങ്ങളുടെ എണ്ണം കുറയ്ക്കാൻ കേരള മെഡിക്കൽ ബിൽ ഭേദഗതി ചെയ്ത് ഓർഡിനൻസ് കൊണ്ടുവരുന്നത്. അജൻഡയിൽ ഉൾപ്പെടുത്താതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം ആയേക്കുമെന്നതിനാൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയശേഷമാണ് കമ്മീഷന്റെ അനുമതിക്ക് അയക്കാൻ തീരുമാനിച്ചത്.
സ്വാശ്രയ പ്രവേശന മേൽനോട്ട സമിതിയുടെ അംഗസംഖ്യ ആറാക്കി ചുരുക്കും
12:54 AM Mar 21, 2019 | Deepika.com