ഉദ്യോഗാർഥിക്കു കെഎംഎംഎൽ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
12:54 AM Mar 21, 2019 | Deepika.com
കൊച്ചി: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ (കെഎംഎംഎൽ) എക്സിക്യൂട്ടീവ് ട്രെയിനി (കെമിക്കൽ) തസ്തികയിലേക്കുള്ള ഇന്റർവ്യൂവിനു നിയമ വിരുദ്ധമായി കൂടുതൽ മാർക്ക് നിശ്ചയിച്ച് നിയമനങ്ങൾ നടത്തിയതിനെതിരെയുള്ള ഹർജിയിൽ കന്പനി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. ഉദ്യോഗാർഥിയായിരുന്ന എസ്. ഷമീർ നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അടുത്ത മൂന്നു മാസത്തിനകം തുക നൽകണമെന്നും അല്ലാത്ത പക്ഷം കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.