തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്ത് സർക്കാർ ഉത്തരവിറക്കി. കോളജ് ഏറ്റെടുക്കുന്നതിനുള്ള നിയമ- സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ നേരത്തെ സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 18ന് ഉത്തരവിറക്കിയത്.
പരിയാരം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻഡ് സെന്റർ ഫോർ അഡ്വാൻസ്ഡ് മെഡിക്കൽ സർവീസസും അനുബന്ധ സ്ഥാപനങ്ങളായ പരിയാരം മെഡിക്കൽ കോളജ്, ഡെന്റൽ കോളജ്, അക്കാദമി ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, കോളജ് ഓഫ് നഴ്സിംഗ്, സ്കൂൾ ഓഫ് നഴ്സിംഗ്, സഹകരണ ഹൃദയാലയ, മെഡിക്കൽ കോളജ് പബ്ലിക് സ്കൂൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് എന്നിവയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരുന്നത്. സ്ഥാപനങ്ങൾ കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നതുവരെ ജില്ലാ കളക്ടർക്കാകും നിയന്ത്രണം. കോളജ് ഏറ്റെടുത്തതോടെ മെഡിക്കൽ അടക്കമുള്ള കോഴ്സുകളിൽ സർക്കാർ ഫീസിൽ പഠിക്കാനാകും.
പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുത്ത് സർക്കാർ ഉത്തരവ്
01:54 AM Mar 20, 2019 | Deepika.com