വടകരയിലേത് ജനാധിപത്യവും അക്രമവും തമ്മിലുള്ള പോരാട്ടം: മുരളീധരൻ
01:18 AM Mar 20, 2019 | Deepika.com
തിരുവനന്തപുരം: വടകരയിൽ ജനാധിപത്യവും ആക്രമണ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് നടക്കാൻ പോവുന്നതെന്നു കെ. മുരളീധരൻ. പാർട്ടി ഏല്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കും. എതിരാളി ആരാണെന്നതു പ്രശ്നമല്ല.ആശയപരമായ പോരാട്ടമാണ്. മുരളീധരൻ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു എന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായാണ് മുരളീധരൻ ഇങ്ങനെ പറഞ്ഞത്.