കൊച്ചി: ജാതിമതഭേദമില്ലാതെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും തുല്യനീതി ഉറപ്പാക്കണമെന്നു ദേശീയ മുന്നോക്ക സമുദായ ഐക്യവേദി. ഭരണഘടനയിൽ സമഗ്രമായ അഴിച്ചുപണി നടത്തി മുഴുവൻ ജനങ്ങൾക്കും തുല്യനീതി ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്നും സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ രാജ്യം ഭരിച്ച സർക്കാരുകൾക്ക് പാവപ്പെട്ടവരുടെ വികാരങ്ങൾ ഉൾകൊള്ളാനോ ജനങ്ങളെ ഒന്നായി കാണാനോ കഴിഞ്ഞിട്ടില്ല.
നീതിന്യായ രംഗത്തും ഭരണരംഗത്തും മുന്നോക്കക്കാരേക്കാൾ പിന്നോക്ക വിഭാഗങ്ങൾ എത്തിക്കഴിഞ്ഞു. ഇനി വേണ്ടതു തുല്യനീതിയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും ചെയർമാൻ ഇ.എം. ജോസഫ്, വൈസ് ചെയർമാൻ എസ്. വൈശാഖ്, ജനറൽ സെക്രട്ടറി മനുമോൻ, സെക്രട്ടറി നീലിഷ്, രതീഷ്കുമാർ, ദിലീപ്, പി.വി. വിജേഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
തുല്യനീതി ഉറപ്പാക്കണം: മുന്നോക്ക ഐക്യവേദി
01:18 AM Mar 20, 2019 | Deepika.com