മല്ലപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ എൽഡിഎഫ് ബൂത്ത് സെക്രട്ടറിക്ക് സൂര്യാതപമേറ്റു. തിരുവല്ല നിയോജകമണ്ഡലത്തിലെ 25-ാം നന്പർ ആനിക്കാട് ബൂത്ത് സെക്രട്ടറി മാത്യൂസ് കല്ലുപുരയ്ക്കാണ് (അജി) പൊള്ളലേറ്റത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ദേഹത്ത് ചൂട് ഏറ്റതെങ്കിലും വൈകുന്നേരത്തോടെയാണ് കുമിളകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ പൊള്ളൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചതോടെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വിദഗ്ധ ചികിത്സയ്ക്കായി തിരുവല്ലയിലേക്കു മാറ്റും. മുൻഗ്രാമപഞ്ചായത്തംഗം കൂടിയായ അജിക്ക് എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിനു വേണ്ടി ഭവന സന്ദർശനം നടത്തുന്നതിനിടെയാണ് സൂര്യാതപമേറ്റത്.
പ്രചാരണത്തിനിടെ എൽഡിഎഫ് ബൂത്ത് സെക്രട്ടറിക്ക് സൂര്യാതപം
12:55 AM Mar 20, 2019 | Deepika.com