വൈക്കം: വീട്ടിലെ വൈദ്യുതി മീറ്റർ മാറ്റി വയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് ഷോക്കേറ്റു മരിച്ചു. ചെന്പ് ബ്രഹ്മമംഗലം വൈപ്പാടമേൽ കുരീപ്പുഴ വീട്ടിൽ വിജയന്റെ മകൻ വിഷ്ണു (24)ആണ് മരിച്ചത്. ജോലിക്കുപോയ അമ്മ റീന ഇന്നലെ വൈകുന്നേരം 4.30 ന് വീട്ടിലെത്തിയപ്പോൾ മകനെ ഷോക്കേറ്റു മരിച്ചനിലയിൽ കാണുകയായിരുന്നു. നാലു മാസം മുന്പാണ് വിഷ്ണു വൈക്കം ചെമ്മനാകരി സ്വദേശി സന്ധ്യാമോളെ വിവാഹം കഴിച്ചത്.
വീടിനു സമീപത്തുള്ള അരയൻകാവ് ക്ഷേത്രത്തിൽ ഉത്സവമായതിനാൽ വീട്ടിലേക്കു ഭാര്യവീട്ടുകാരെയടക്കം വിഷ്ണു ക്ഷണിച്ചിരുന്നു. സർക്കാർ ധനസഹായത്തോടെ നവീകരിച്ചവീട്ടിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ വിഷ്ണു ശ്രമിക്കുന്നതിനിടയിലാണ് അപകടം പറ്റിയതെന്ന് തലയോലപ്പറന്പ് പോലീസ് അറിയിച്ചു. സഹോദരൻ: വിനീത്.
യുവാവ് ഷോക്കേറ്റു മരിച്ചു
12:55 AM Mar 20, 2019 | Deepika.com