തിരുവനന്തപുരം: വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനു നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ പ്രവേശനത്തിലനായി നടത്തിയിട്ടുള്ള നീറ്റ്-പിജി-2019 പ്രവേശന പരീക്ഷയിൽ നിശ്ചിത യോഗ്യത നേടി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പരീക്ഷാർഥികളിൽ നിന്നു കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും ലഭ്യമായ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മൈനോറിറ്റി/എൻആർഐ ക്വോട്ട ഉൾപ്പെടെ ലഭ്യമായ എല്ലാ സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ: അപേക്ഷകർ മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയിലോ, സംസ്ഥാന മെഡിക്കൽ കൗണ്‍സിലിലോ ചെയ്ത എംസിഐ അംഗീകൃത എംബിബിഎസ് ബിരുദം ഉള്ളവർ ആയിരിക്കണം.
കൂടാതെ അപേക്ഷയിൽ 31 നോ അതിനു മുന്‍പോ ഒരു വർഷത്തെ ഇന്റേണ്‍ഷിപ്പ് പൂർത്തിയാക്കിയിരിക്കണം.
നേറ്റിവിറ്റി: അപേക്ഷകൻ കേരളീയനായ ഇന്ത്യൻ പൗരനായിരിക്കണം. പിഒഐ/ഒസിഐ കാർഡ് ഹോൾഡർമാരെയും പ്രവേശനത്തിനു മാത്രമായി ഇന്ത്യൻ പൗരനു തുല്യമായി പരിഗണിക്കുന്നതാണ്. ഇവർ ഒരു വർഷം സീനിയർ റെസിഡന്റായി പ്രവർത്തിക്കാമെന്നു ബോണ്ട് ഹാജരാക്കിയാൽ മതിയാകും. എന്നാൽ ഇവർക്ക് സംവരണാനുകൂല്യങ്ങൾ ലഭ്യമല്ല.
കേരളത്തിലെ ഏതെങ്കിലും ഒരു മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദമെടുത്ത കേരളീയർ അല്ലാതെ അപേക്ഷകരെയും പരിഗണിക്കും. എന്നാൽ ഇവർ സാമുദായിക/പ്രത്യേക/ശാരീരിക അവശത വിഭാഗം സംവരണാനുകൂല്യങ്ങൾക്ക് അർഹരായിരിക്കില്ല.
വയസ്: പിജി മെഡിക്കൽ കോഴ്സിലേക്കുള്ള പ്രവേശനത്തിനു ഉയർന്ന പ്രായപരിധിയില്ല. വിരമിക്കൽ പ്രായം 60 വയസ് ബാധകമായ സർവീസ് വിഭാഗത്തിലുള്ള അപേക്ഷാർഥികൾക്ക് പിജി മെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഉയർ പ്രായപരിധി 2019 ജനുവരി ഒന്നിനു 55 വയസാണ്.
യോഗ്യതാ മാനദണ്ഡം: കേരള പിജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും (സർവീസ് ക്വാട്ടയിൽ പി.ജി. ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാന#് ആഗ്രഹിക്കുന്നവർ ഉൾപ്പെടെ) നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ ബിരുദാനന്തര/ബിരുദ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രാൻസ് ടെസ്റ്റ് - പോസ്റ്റ് ഗ്രാജുവേറ്റ് അഭിമുഖീകരിച്ച് കുറഞ്ഞ യോഗ്യതയായ 50 ശതമാനം നേടിയിരിക്കണം. എന്നാൽ എസ്സിപിഡി, എസ്ടി-പിഡി, എസ്ഇബിസി-പിഡി വിഭാഗക്കാരും കുറഞ്ഞത് 40 ശതമാനം നേടിയാൽ മതിയാകും. ജനറൽ പിഡി വിഭാഗക്കാർ കുറഞ്ഞത് 45 ശതമാനം നേടിയിരിക്കണം.
പ്രവേശന രീതി: ബിരുദാനന്തര ബിരുദ മെഡിക്കൽ പ്രവേശനത്തിനായി നടത്തിയിട്ടുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - പോസ്റ്റ് ഗ്രാജുവേറ്റ് അഭിമുഖീകരിച്ച് നിശ്ചിത യോഗ്യത നേടി കേരള സംസ്ഥാനത്തിനുവേണ്ടി സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതും നിശ്ചിത യോഗ്യതകളുള്ളതുമായ അപേക്ഷകരെ മാത്രമെ ബിരുദാനന്തര ബിരുദം മെഡിക്കൽ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ.
ഓണ്‍ലൈൻ അപേക്ഷാസമർപ്പണവും അപേക്ഷാ ഫീസും : കേരള പിജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ അപേക്ഷാർഥികളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ 19 മുതൽ അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കണം. ഇ-ചെലാൻ വഴി ഫീസ് ഒടുക്കുന്നവർ അപേക്ഷ സമർപ്പിക്കുന്പോൾ ലഭിക്കുന്ന ഇ-ചെലാൻ ഉപയോഗിച്ച് പണമായി കേരളത്തിലെ ഏതെങ്കിലും ഹെഡ്/സബ് പോസ്റ്റോഫീസിലോ അടയ്ക്കണം. ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ ഒപ്പ്, സർട്ടിഫിക്കറ്റുകൾ/അനുബന്ധ രേഖകൾ എന്നിവ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അയക്കേണ്ടതില്ല.
നിലവിൽ സർവീസിൽ തുടരുന്ന അപേക്ഷകർ അപേക്ഷയുടെ പ്രിന്റൗട്ടും അപ്ലോഡ് ചെയ്യുന്ന അനുബന്ധ രേഖകളും സർവീസ് സംബന്ധമായ രേഖകളും ബന്ധപ്പെട്ട് വകുപ്പ് മേധാവിക്ക് 25 നുവൈകുന്നേരം അഞ്ചിനു മുന്‍പായി എത്തിക്കേണ്ടതാണ്.
ജനറൽ വിഭാഗം അപേക്ഷകർ അപേക്ഷാഫീസിനത്തിൽ ആയിരം രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും എസ്സി/എസ്ടി ആനുകൂല്യങ്ങൾക്ക് അർഹരായവരും 500 രൂപയും അടയ്ക്കണം. അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. പ്രോസ്പെക്ടസ് മേൽ സൂചിപ്പിച്ച വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷാ ഫോമുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലോ മെഡിക്കൽ കോളജുകളിലോ ലഭിക്കുന്നതല്ല.
ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതിയും സമയവും: പിജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ എന്ന വെബ്സൈറ്റിലൂടെ 25 വൈകുന്നേരം അഞ്ചിനു മുന്‍പായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കേണ്ടതും ആവശ്യമുള്ള സർട്ടിഫിക്കറ്റുകൾ/അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതുമാണ്.
സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിലെയും ആർസിസിയിലെയും സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കും സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ സമുദായ ക്വാട്ട, എൻആർഐ ക്വാട്ട എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ പിജി മെഡിക്കൽ സീറ്റുകളിലേക്കും നീറ്റ് പിജി-2019 റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിക്കുന്ന സംസ്ഥാന റാങ്ക് ലിസ്റ്റിൽ നിന്നും ഏകീകൃത കൗണ്‍സലിംഗ് വഴി പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട്മെന്റ് നടത്തും.
എൻആർഐ ക്വോട്ട പ്രവേശനം: സംസ്ഥാനത്തെ സ്വാകര്യം സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻആർഐ ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രസ്തുത സീറ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ യോഗ്യത തെളിയിക്കുന്നതിനു താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ/രേഖകൾ ഓണ്‍ലൈൻ അപേക്ഷാസമർപ്പണ വേളയിൽ അപ്ലോഡ് ചെയ്യണം.
സ്പോണ്‍സറും വിദ്യാർഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ്. തൊഴിൽ ദാതാവ് നൽകിയതും എംബസി സാക്ഷ്യപ്പെടുത്തിയതുമായ ഓവർസീസ് എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തൊഴിൽ സംബന്ധിച്ച് എംബസി അഥവാ കോണ്‍സുലേറ്റ് പാസ്പോർട്ടിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം. എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റിനു പകരം സ്പോണ്സർ ഒരു എൻആർഐ/ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ/ഗ്രീൻ കാർഡ് ഹോൾഡർ ആണെന്ന് സാക്ഷ്യപ്പെടുത്തി എംബസി അഥവാ കോണ്‍സുലേറ്റ് നൽകുന്ന സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ്.
വിസ സ്റ്റാന്പ് ചെയ്തതും എംബസി സാക്ഷ്യപ്പെടുത്തിയതുമായ സ്പോണ്‍സറുടെ പാസ്പോർട്ടിന്റെ പകർപ്പ്. വിദ്യാർഥിയെ സ്പോണ്‍സണ്‍ ചെയ്യുന്നതായുള്ള സ്പോണ്‍സറുടെ സമ്മതപത്രം. സ്പോണ്സർ ഒരു ഇന്ത്യൻ പൗരൻ/ഓവർസീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ/പേഴ്സണ്‍ ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന് തെളിയിക്കുന്ന രേഖ.
ഓണ്‍ലൈൻ അപേക്ഷാസമർപ്പണം അവസാനിച്ചതിനു ശേഷം പുതിയ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്താനോ, ഏതെങ്കിലും തരത്തിലുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഏതെങ്കിലും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുവാനോ അപേക്ഷകരെ അനുവദിക്കുന്നതല്ല. ഇതിലേക്കുള്ള അപേക്ഷകളോ, ഇത്തരം സർട്ടിഫിക്കറ്റുകളോ യാതൊരു കാരണവശാലും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലോ ബന്ധപ്പെട്ട മറ്റ് ഓഫീസുകളിലോ സ്വീകരിക്കുന്നതല്ല.
ഡാറ്റാ ഷീറ്റ്: പ്രവേശനത്തിനുള്ള യോഗ്യത നേടി വിവിധ മെറിറ്റ്/കാറ്റഗറി ലിസ്റ്റുകളിൽ ഉൾപ്പെട്ടവർക്കുള്ള ഡാറ്റാഷീറ്റ് എന്ന വെബ്സൈറ്റിൽ നിന്നും നിശ്ചിത തീയതിക്കു ശേഷം ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
സർവീസ് േക്വാട്ട ഉൾപ്പെടെ എല്ലാ സീറ്റുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്, സീറ്റ് അലോട്ട്മെന്റ് എന്നിവ കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിലൂടെ നിബന്ധനകൾക്ക് വിധേയമായി പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്നതാണ്.
സർക്കാർ അംഗീകരിച്ചതും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ചതും എന്ന വെബ്സൈറ്റിൽ ലഭ്യമായ ബിരുദാനന്തര ബിരുദ മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലെ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിലെ വിശദാംശങ്ങൾ അപേക്ഷ സമർപ്പിക്കുന്നതിനു മുന്‍പ് അപേക്ഷാർഥികൾ ശ്രദ്ധിക്കേണ്ടതാണ്.
ബിരുദാനന്തര ബിരുദ മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) പ്രവേശനം: ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു
12:53 AM Mar 20, 2019 | Deepika.com