കോട്ടയം: പെസഹാവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിൽ ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നിശ്ചയിച്ചിട്ടില്ലെന്നു ഹയർസെക്കൻഡറി പരീക്ഷാവിഭാഗം സെക്രട്ടറി ഡോ. എസ്.എസ്. വിവേകാനന്ദൻ അറിയിച്ചതായി കെഎസ്ടിഎഫ് പ്രസിഡന്റ് ജയിംസ് കുര്യൻ.
ഏപ്രിൽ ഒന്നു മുതൽ 12 വരെയും 16 മുതൽ 20 വരെയുമാണു മൂല്യനിർണയം. വിഷുവിനു ശേഷമുള്ള ആഴ്ചയിൽ ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലേ മൂല്യനിർണയം നിശ്ചയിച്ചിട്ടുള്ളു എന്നു ജയിംസ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു.
പെസഹാവ്യാഴവും ദുഃഖവെള്ളിയും ഹയർസെക്കൻഡറി മൂല്യനിർണയമില്ല
12:53 AM Mar 20, 2019 | Deepika.com