ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് താ​ഴു​ന്നു

01:26 AM Mar 19, 2019 | Deepika.com
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി ജ​​ല​​സം​​ഭ​​ര​​ണി​​യി​​ൽ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 0.30 അ​​ടി വെ​​ള്ളം താ​​ഴ്ന്നു. അ​​ണ​​ക്കെ​​ട്ടി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴി​​നു​​ള്ള ക​​ണ​​ക്കു​​പ്ര​​കാ​​രം പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 51.4 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണു​​ള്ള​​ത്. അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ഇ​​ന്ന​​ലെ 2356.60 അ​​ടി​​യാ​​ണ്. അ​​തേ​​സ​​മ​​യം, ക​​ഴി​​ഞ്ഞ​ വ​​ർ​​ഷം ഇ​​തേ ദി​​വ​​സം ജ​​ല​​നി​​ര​​പ്പ് 2350.56 അ​​ടി​​യാ​​യി​​രു​​ന്നു.

ജ​​നു​​വ​​രി​​യി​​ൽ പ​​ദ്ധ​​തി​​പ്ര​​ദേ​​ശ​​ത്ത് 6.8 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ​​യാ​ണു ല​​ഭി​​ച്ച​​ത്. ഫെ​​ബ്രു​​വ​​രി​​യി​​ൽ ഒ​​ന്പ​​തു മി​​ല്ലി​​മീ​​റ്റ​​റും മാ​​ർ​​ച്ചി​​ൽ ഇ​​തു​​വ​​രെ എ​​ട്ടു മി​​ല്ലി​​മീ​​റ്റ​​റും മ​​ഴ​​യാ​​ണ് ല​​ഭി​​ച്ച​​ത്. ഇ​​ടു​​ക്കി ജ​​ല​​സം​​ഭ​​ര​​ണി​​യി​​ലെ ജ​​ലം ഉ​​പ​​യോ​​ഗി​​ച്ചു മൂ​​ല​​മ​​റ്റ​​ത്ത് 59.57 ലക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഇന്നലെ​ ഉ​ത്​​പാ​​ദി​​പ്പി​​ച്ചു. ചെ​​റു​​തോ​​ണി​​യി​​ൽ ഇന്നലെ കൂ​​ടി​​യ താ​​പ​​നി​​ല 32 ഡി​​ഗ്രി​​യും കു​​റ​​ഞ്ഞ താ​​പ​​നി​​ല 24 ഡി​​ഗ്രി​​യും രേ​​ഖ​​പ്പെ​​ടു​​ത്തി.