തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നാലു സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപ്രഖ്യാപനം വൈകുന്നതും അതുമായി ബന്ധപ്പെട്ടുണ്ടായ അനാരോഗ്യകരമായ ചർച്ചയും ശരിയല്ലെന്നു കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരവും വിലപേശലും കടുംപിടുത്തവും മൂലം വളരെ ഭംഗിയായി നടക്കേണ്ട സ്ഥാനാർഥി നിർണയം വൈകുന്നതിൽ പ്രയാസമുണ്ട്. അതുമായി ബന്ധപ്പെട്ട് അനാരോഗ്യമായ ചർച്ച മുന്നോട്ടു പോകുന്നതും ശരിയല്ല. ഈ നിർണായക സന്ദർഭത്തിൽ പാർട്ടി താത്പര്യമാണ് സംരക്ഷിക്കേണ്ടത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജിയിപ്പിക്കാനുള്ള ജനങ്ങളുടെ പ്രതീക്ഷയ്ക്ക് നേതാക്കൾ മങ്ങലേൽപ്പിക്കരുതെന്നും സുധീരൻ പറഞ്ഞു.
സ്ഫോടനം നടത്തിയശേഷം മാവോയിസ്റ്റുകൾ സിആർപിഎഫ് സംഘത്തിനു നേർക്ക് വെടിവയ്ക്കുകയായിരുന്നു.
സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനാരോഗ്യകരമായ ചർച്ച ശരിയല്ല: വി.എം. സുധീരൻ
01:26 AM Mar 19, 2019 | Deepika.com