കൂത്തുപറമ്പ്: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രസേന ജില്ലയിൽ എത്തി. തിങ്കളാഴ്ച തലശേരി സബ് ഡിവിഷനു കീഴിലെ കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ സേന റൂട്ട് മാർച്ച് നടത്തി.
ഇന്നലെ വൈകുന്നേരം തലശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്. മൂന്നാം മൈലിൽനിന്ന് ആരംഭിച്ച റൂട്ട് മാർച്ച് നായനാർ റോഡ്, കതിരൂർ, അഞ്ചാം മൈൽ, ഡയമണ്ട് മുക്ക്, കക്കറ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു കതിരൂർ പോലീസ് സ്റ്റേഷനിൽ സമാപിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലും റൂട്ട് മാർച്ച് നടത്തും. തെരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതൽ കേന്ദ്രസേന അടുത്ത ദിവസംതന്നെ ജില്ലയിൽ എത്തും.
തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കണ്ണൂരിൽ കേന്ദ്രസേനയെത്തി
01:12 AM Mar 19, 2019 | Deepika.com