കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണ നാവിക സേനയുടെ സീ ട്രെയിനിംഗ് ഫ്ളാഗ് ഓഫീസറായി (ഫോസ്റ്റ്) റിയർ അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ചുമതലയേറ്റു. റിയർ അഡ്മിറൽ സഞ്ജയ് ജെ. സിംഗ് മുംബൈ നാവിക സേനയിൽ പടിഞ്ഞാറൻ കപ്പൽസേനയുടെ ഫ്ളാഗ് ഓഫീസറായി നിയമിതനായിപ്പോകുന്നതിനെ തുടർന്നാണ് കൃഷ്ണ സ്വാമിനാഥന്റെ നിയമനം. ഇന്നലെ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് സഞ്ജയ് ജെ. സിംഗിൽനിന്നും അദേഹം ചുമതല ഏറ്റുവാങ്ങി.
1981 ജൂലൈ ഒന്നിന് കൃഷ്ണ സ്വാമിനാഥൻ ഇന്ത്യൻ നേവിയിൽ ചേർന്നു. പൂന നാഷണൽ ഡിഫൻസ് അക്കഡമിയിൽനിന്ന് പഠനം പൂർത്തിയാക്കിയ അദേഹം യുകെ ജോയിന്റ് സർവീസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ്, മുംബൈ കോളജ് ഓഫ് നേവൽ വെൽഫയർ, യുണൈറ്റഡ് സ്റ്റേറ്റ് നേവൽ വാർ കോളജ് എന്നിവിടങ്ങളിൽ പരിശീലനവും നടത്തി. ഐഎൻഎസ് വിദ്യൂത്, ഐഎൻഎസ് വിനാഷ്, ഐഎൻഎസ് കുളിഷ്, ഐഎൻഎസ് മൈസൂർ, ഐഎൻഎസ് വിക്രമാദിത്യ എന്നീ നാവിക കപ്പലുകളുടെ കമൻഡന്റ് ആയിരുന്നു.
കൃഷ്ണ സ്വാമിനാഥൻ ദക്ഷിണ നാവികസേനയുടെ പുതിയ സീ ട്രെയിനിംഗ് ഫ്ളാഗ് ഓഫീസർ
01:12 AM Mar 19, 2019 | Deepika.com