പറവൂർ: മെഡിക്കൽ അവധിക്കുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർഥിയുടെ ബൈക്ക് അപകടത്തിൽപ്പെട്ട് വിദ്യാർഥിയും കാൽനടയാത്രികനായ വയോധികനും മരിച്ചു. മനയ്ക്കപ്പടി മാതാ കോളജ് ഓഫ് ടെക്നോളജിയിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ ഡിപ്ലോമ വിദ്യാർഥി എ. അഭിഷേക് (19), മാഞ്ഞാലി തേക്കുംകാട്ടിൽ സുഗുണൻ (72) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു 12.15നു പറവൂർ-മാഞ്ഞാലി റൂട്ടിൽ മാക്കനായിക്കു സമീപത്തായിരുന്നു അപകടം. ഇന്നലെ രാവിലെ അഭിഷേകിന്റെ അമ്മ ഗംഗ കോളജിലെത്തിയിരുന്നു. അമ്മയെ കോളജിൽ ഇരുത്തിയ ശേഷം മെഡിക്കൽ അവധിക്കുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ സുഹൃത്തിന്റെ ബൈക്കുമായാണ് അഭിഷേക് താലൂക്ക് ആശുപത്രിയിലേക്കു പോയത്.
ബൈക്കപകടത്തിൽ കോളജ് വിദ്യാർഥിയും കാൽനടയാത്രികനായ വയോധികനും മരിച്ചു
01:09 AM Mar 19, 2019 | Deepika.com