ഏണി മറിഞ്ഞ് തലയിടിച്ചുവീണ തൊഴിലാളി മരിച്ചു
12:53 AM Mar 19, 2019 | Deepika.com
പാലാ: വീടിന്റെ മേൽക്കുരയിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ഏണി തെന്നിമറിഞ്ഞ് തലയിടിച്ചു വീണ തൊഴിലാളി മരിച്ചു. പാലാ വാരാപ്പുഴയിൽ ജോസ് ജോസഫ് (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ന് മാർക്കറ്റ് ജംഗ്ഷനടുത്ത് ജോലി ചെയ്ത വീട്ടിലായിരുന്നു അപകടം. തലയിടിച്ച് വീണ ജോസിനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ളാലം സെന്റ് ജോർജ് പുത്തൻപള്ളിയിൽ. ചന്പക്കുളം വരാപ്പുഴ കുടുംബാംഗമായ ജോസ് 20 വർഷത്തോളമായി പാലായിലാണ് താമസം. ഭാര്യ ലൂസി അറുനൂറ്റിമംഗലം പ്ലാക്കാട്ടേൽ കുടുംബാംഗം. മക്കൾ: ക്രൈസ്റ്റോ, ക്രിസ്റ്റീന.