ഗാന്ധിനഗർ: ബൈക്ക് നിയന്ത്രണംവിട്ടു ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. കൈപ്പുഴ വില്ലേജ് ഓഫീസിലെ വില്ലേജുമാനും ഏറ്റുമാനൂർ മൂഴിക്കുളങ്ങര കിഴക്കേക്കരയിൽ ശിവരാമൻ നായരുടെ മകനുമായ മനോജ്(48) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിനു നീണ്ടൂർ പ്രാവട്ടം കവലയിലായിരുന്നു അപകടം.
ഓഫീസിൽനിന്നു ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്കു പോകുന്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു വീണ മനോജിന്റെ കൈ ഒടിയുകയും തലയ്ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: രഞ്ചിത (കൊശമറ്റം ചിട്ടിഫണ്ട്, നീണ്ടൂർ) മക്കൾ: മേഘന എം. നായർ (മേരി മൗണ്ട് സ്കൂൾ കട്ടച്ചിറ), നന്ദന എം. നായർ (സെന്റ് ഇമ്മാനുവൽ സ്കൂൾ കോതനല്ലൂർ), സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ.
ബൈക്ക് പോസ്റ്റിൽ ഇടിച്ചു ഒരാൾ മരിച്ചു
12:53 AM Mar 19, 2019 | Deepika.com