തിരുവനന്തപുരം:ഒൻപതു തസ്തികകളിലേക്കു അഭിമുഖ പരീക്ഷ നടത്തുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കൊല്ലം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (ഇംഗ്ലീഷ്) (തസ്തികമാറ്റം വഴിയുള്ള നിയമനം), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്, കൊല്ലം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്, കൊല്ലം, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്, കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്, കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ), കണ്ണൂർ ജില്ലയിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളജുകൾ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) തസിതികകളിലേക്കാണ് അഭിമുഖ പരീക്ഷ നടത്തുന്നത്.
വയനാട്, പത്തനംതിട്ട ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂണിയർ അനലിസ്റ്റ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക്/രണ്ടാം ഗ്രേഡ് അസിസ്റ്റന്റ്, കേരള വാട്ടർ അഥോറിറ്റിയിൽ സർവേയർ ഗ്രേഡ് രണ്ട് തസ്തികകളിലേക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനും പിഎസ്സി യോഗം തീരുമാനിച്ചു.
പിഎസ്സിയിൽ ഒൻപത് തസ്തികകളിലേക്ക് അഭിമുഖം
12:35 AM Mar 19, 2019 | Deepika.com