തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ 2018ലെ മാനേജ്മെന്റ് ലീഡർഷിപ്പ് അവാർഡിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ ഡോ. എം. രാധാകൃഷ്ണ പിള്ള അർഹനായി. ഈ വർഷം മുതൽ ഏർപ്പെടുത്തിയ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡിന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി. നായർ, ആർക്കിടെക്റ്റ് എൻ. മഹേഷ് (അയ്യർ ആൻഡ് മഹേഷ്) എന്നിവരേയും തെരഞ്ഞെടുത്തു.
ഇന്ത്യയിലെ അറിയപ്പെടുന്ന കാൻസർ ബയോളജിസ്റ്റുമാരിൽ ഒരാളായ ഡോ. രാധാകൃഷ്ണപിള്ള 2005 മുതൽ ആർജിസിബി ഡയറക്ടറാണ്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ശാസ്ത്ര, ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമൊപ്പം ലണ്ടനിലെ റോയൽ കോളജ് ഓഫ് പതോളജിസ്റ്റിലും ഫെലോ ആണ്.
ടിഎംഎ മാനേജ്മെന്റ് ലീഡർഷിപ്പ് അവാർഡ് ഡോ. രാധാകൃഷ്ണ പിള്ളയ്ക്ക്
12:35 AM Mar 19, 2019 | Deepika.com