പിഎസ്സി ഓണ്‍ലൈൻ പരീക്ഷകൾ കൂടുതൽ വ്യാപിപ്പിക്കുന്നു
12:35 AM Mar 19, 2019 | Deepika.com
തിരുവനന്തപുരം: പിഎസ്സിയുടെ ഓണ്‍ലൈൻ പരീക്ഷകൾ സാങ്കേതിക സർലകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻജിനിയറിംഗ് കോളജുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. ഈ എൻജിനിയറിംഗ് കോളജുകളിലെ സംവിധാനം കൂടി ഉപയോഗപ്പെടുത്തി കൂടുതൽ സീറ്റുകൾ ഓണ്‍ലൈൻ പരീക്ഷയ്ക്കു സജ്ജമാക്കുന്നതിനാണ് പിഎസ്സി തയാറെടുക്കുന്നത്. പരീക്ഷകൾക്കായി സാങ്കേതിക സംവിധാനങ്ങൾ വിട്ടുനൽകാൻ താത്പര്യമുള്ള കോളജുകളെ കണ്ടെത്തുന്നതിനുള്ള നടപടികൾ പിഎസ്സി ആരംഭിച്ചു.