നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ൽ ക​​​ന​​​ത്ത ചൂ​​​ടി​​​നു സാ​​​ധ്യ​​​ത

02:36 AM Mar 18, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​ർകൂ​​​ടി ക​​​ന​​​ത്ത ചൂ​​​ട് തു​​​ട​​​രു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​റി​​യി​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ ര​​​ണ്ടു മു​​​ത​​​ൽ മൂ​​​ന്നു വ​​രെ ഡി​​​ഗ്രി വ​​​രെ താ​​പ​​നി​​ല ഉ​​​യ​​​രാ​​​നി​​​ട​​​യു​​​ണ്ടെ​​​ന്നാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്. സൂ​​​ര്യാ​​​ഘാ​​​ത സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം.

വെ​​​ള്ളാ​​​നി​​​ക്ക​​​ര, പു​​​ന​​​ലൂ​​​ർ, കോ​​​ട്ട​​​യം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​ൽ ഇ​​​ന്ന​​​ലെ ഏ​​​റ്റ​​​വും കൂ​​​ടി​​യ താ​​പ​​നി​​ല​​യാ​​യ 37 ഡി​​​ഗ്രി സെ​​ൽഷ​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ താ​​​ഴ്ന്ന താ​​​പ​​​നി​​​ല​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.