ആർഎംപിക്കെതിരേ പി. ജയരാജൻ
02:12 AM Mar 18, 2019 | Deepika.com
കൂത്തുപറമ്പ്: വടകര ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫിന് പിന്തുണ നൽകാനുള്ള തീരുമാനത്തിലൂടെ ആർഎംപിയുടെ അധഃപതനം പൂർത്തിയായിരിക്കുകയാണെന്ന് പി. ജയരാജൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പാട്യത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.