ശബരിമല: പമ്പ മുതല്‍ സന്നിധാനത്തേക്കുള്ള തീർഥാടന പാതയിലെ പുലിയുടെ സാന്നിധ്യം. ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ക്ഷേത്ര നട തുറന്നതിനു ശേഷം രണ്ട് വട്ടമാണ് നീലമലയിലും പമ്പയിലും പുലിയെ കാണപ്പെട്ടത്.
എന്നാല്‍ പമ്പ മുതല്‍ നിലീമല വരെയുള്ള പരമ്പരാഗത പാതയില്‍ പുലിയുടെ സാന്നിധ്യം സിസി ടിവി കാമറയില്‍ സ്ഥിരമായി തെളിയാറുണ്ടെന്ന് വനം വകുപ്പധികൃതരും സന്നിധാനത്തെ പോലീസ് കണ്ട്രോള് റൂമിലെ ഉദ്യോസ്ഥരും പറഞ്ഞു.
മുന്‍ കാലങ്ങളില്‍ തീര്‍ഥാടകരുടെ ആധിക്യം കൂടുതലുള്ള സമയങ്ങളില്‍ പുലിയിറങ്ങാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും പുലിയെ ഈ വഴി കാണാറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. വനം വകുപ്പ് അധികൃതരും പോലീസും പമ്പ സന്നിധാനം പരമ്പരാഗത പാതയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല സന്നിധാനം പാതയിൽ പുലിസാന്നിധ്യം
02:12 AM Mar 18, 2019 | Deepika.com