കൊച്ചി: ആറാമത് കൊച്ചിൻ ലൈവ്സ് കാർഡിയോ മെറ്റബോളിക് സമ്മേളനം ഹോട്ടൽ റാഡിസണ്‍ ബ്ലൂവിൽ നടന്നു. രക്തസമ്മർദം, കൊളസ്ട്രോൾ, ഉറക്ക സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ നിയന്ത്രണവും ചികിത്സയും സംബന്ധിച്ചു പദ്ധതികൾ ആവിഷ്കരിക്കുന്ന സമ്മേളനം കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. സജി കുരുട്ടുകുളം ഉദ്ഘാടനംചെയ്തു.
ഡോ. ഷഫീഖ് റഹ്മാൻ, ഡോ. ടി.ആർ. മുരളീധരൻ, ഡോ. സുജാ പി. സുകുമാർ, ഡോ.വി. രാജേഷ്, ഡോ. സുനിൽ മത്തായി, ഡോ. മുഹമ്മദ് ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. കൊച്ചി റിനൈ മെഡ്സിറ്റി ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിദഗ്ധൻ ഡോ. ഷഫീഖ് റഹ്മാൻ രക്താതിസമ്മർദം സംബന്ധിച്ചു മുഖ്യപ്രഭാഷണം നടത്തി. ഇരുനൂറിലധികം ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുത്തു.
കാർഡിയോളജി വിദഗ്ധരുടെ സമ്മേളനം
01:40 AM Mar 18, 2019 | Deepika.com