നെടുങ്കണ്ടം: മുരിക്കാശേരി സ്വദേശിയായ യുവാവിനെ നെടുങ്കണ്ടത്തിനുസമീപം പത്തുവളവിൽ മറ്റൊരാളുടെ വീടിന്റെ മുൻവശത്ത് മരിച്ചനിലയിൽ കണ്ടെത്തി. മുരിക്കാശേരി കിളിയാർകണ്ടം പുത്തൻപുരക്കൽ സനീഷ്(28) ആണ് മരിച്ചത്. പത്തുവളവ് ചൊവ്വേലിക്കുടിയിൽ വിനോദിന്റെ വീടിന്റെ സിറ്റൗട്ടിലാണ് ഇയാളെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ അഞ്ചിന് ഗൃഹനാഥനാണ് മൃതദേഹം കണ്ടെത്. വീട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാ രാമപുരത്ത് ജെസിബി ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്നു സനീഷ്. സംസ്കാരം പിന്നീട് നടക്കും.
യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
01:40 AM Mar 18, 2019 | Deepika.com