ചങ്ങനാശേരി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂരം തന്നെയാണ് എൻഎസ്എസിന്റെ നിലപാടെന്നു ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഏതെങ്കിലും കക്ഷിയോടു ചേരാനോ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാനോ എൻഎസ്എസിന് ഉദേശ്യമില്ല.
ഈശ്വര വിശ്വാസം നിലനിർത്താൻ എൻഎസ്എസ് എന്നും പ്രതിജ്ഞാബദ്ധമാണ്. അതിനാൽ ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനവും തകർക്കാനുള്ള നീക്കത്തിനെതിരേ രാഷ്ട്രീയത്തിന് അതീതമായ നിലപാടു സ്വീകരിക്കുക സ്വാഭാവികമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.
സമദൂരം തന്നെയെന്ന് എൻഎസ്എസ്
01:44 AM Mar 17, 2019 | Deepika.com