കോട്ടയം: കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ നേതൃത്വം നല്കുന്ന മലയാറ്റൂർ മലകയറ്റം നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു മലയാറ്റൂർ മലയുടെ അടിവാരത്തുനിന്ന് ആരംഭിക്കുന്ന പരിഹാര കുരിശിന്റെ വഴിയും മലകയറ്റവും 6.30നു മലമുകളിൽ വിശുദ്ധ കുർബാനയോടെ സമാപിക്കും.
കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സാമുവൽ മാർ ഐറേനിയോസ് ആമുഖ പ്രഭാഷണം നടത്തും. ഫാ. സേവ്യർ ഖാൻ വട്ടായിൽ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, മാർ ജോസ് പുളിക്കൽ, ഫാ. വർഗീസ് മുണ്ടയ്്ക്കൽ എന്നിവർ പങ്കെടുക്കും.
കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിൽ മലയാറ്റൂർ തീർഥാടനം നാളെ
12:56 AM Mar 17, 2019 | Deepika.com