കോട്ടയം: ബിഷപ് ഡോ.ഫ്രാങ്കോയ്ക്കെതിരായ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ കാലതാമസം ആരോപിച്ചു കേസിൽ കക്ഷിചേർന്ന കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കോട്ടയം ജില്ലാ പോലീസ് ചീഫ് ഹരിശങ്കറിനെ സന്ദർശിച്ചു.
തങ്കൾക്കു വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ലെന്നും കുറ്റപത്രം വൈകുന്നതു കേസിന്റെ സുതാര്യതയെ ബാധിക്കുമെന്നും ഇവർ പറഞ്ഞു. ഇതുസംബന്ധിച്ച നിവേദനം കന്യാസ്ത്രീകൾ ജില്ലാ പോലീസ് ചീഫിനു നൽകി. നടപടി വൈകിയാൽ വീണ്ടും സമരരംഗത്തിറങ്ങുമെന്നും ഇവർ മാധ്യമങ്ങളോടു പറഞ്ഞു.
കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്നു നിവേദനം
12:56 AM Mar 17, 2019 | Deepika.com