ആയിരം കോടി രൂപയുടെ ലഹരി ഉത്പന്നങ്ങൾ പിടിച്ചു: ഋഷിരാജ്സിംഗ്
12:48 AM Mar 17, 2019 | Deepika.com
തൃശൂർ: കേരളത്തിൽ ഇതുവരെ ആയിരം കോടി രുപയുടെ ലഹരി ഉത്പന്നങ്ങൾ പിടികൂടിയതായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. എക്സൈസ് അക്കാദമിയിൽനിന്നു പരീശിലനം പൂർത്തിയാക്കിയ 100 സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1,000 ടണ്‍ പുകയിലയുത്പന്നങ്ങൾ പിടികൂടി. 50,000 കേസുകളിൽ 45,000 പേരെ ജയിലിലടച്ചതായും കമ്മീഷണർ പറഞ്ഞു.