കുറവിലങ്ങാട്: സിറോ മലബാർസഭാ വിശ്വാസികൾക്കായി റൂഹാമീഡിയ സംഘടിപ്പിക്കുന്ന പാറേമാക്കൽ തോമാ കത്തനാർ ഓണ്‍ലൈൻ പ്രസംഗ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. രണ്ടു വിഭാഗങ്ങളിലായാണ് മത്സരം.
2019 ഫെബ്രുവരി 28ന് 16 വയസോ അതിൽ കൂടുതലോ ഉള്ളവർ ഒന്നാം വിഭാഗത്തിലും മറ്റുള്ളവർ രണ്ടാം വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്. പാറേമാക്കൽ തോമാ കത്തനാരുടെ സഭാദർശനത്തിന്റെ പ്രസക്തി സീറോ മലബാർസഭയിൽ എന്നതാണ് ഒന്നാം വിഭാഗത്തിന്റെ മത്സരവിഷയം.
രണ്ടാം വിഭാഗത്തിനു സീറോ മലബാർസഭയും സുറിയാനി പൈതൃകവും എന്നതാണ് വിഷയം. മൂന്നു മുതൽ അഞ്ച് മിനിട്ടുവരെ ദൈർഘ്യമുള്ള പ്രസംഗങ്ങൾ വീഡിയോ റിക്കാർഡ് ചെയ്ത് അയച്ചുനല്‍കിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒന്നാം വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കു യഥാക്രമം 10000, 7500, 5000 രൂപയും രണ്ടാം വിഭാഗത്തിൽ 5000, 3000, 2000 രൂപയുമാണ് സമ്മാനം. വിശദവിവരങ്ങൾക്കും പ്രസംഗങ്ങൾ അയച്ചുനല്കുവാനും roohamediagmail.com എന്ന ഇമെയിൽ വിലാസത്തിലോwww.facebook.com/RoohaMedia എന്ന ഫേസ്ബുക്ക് പേജിലോ ബന്ധപ്പെടാം. അവസാന തീയതി ഏപ്രിൽ 14.
ഓണ്‍ലൈൻ പ്രസംഗ മത്സരം
12:48 AM Mar 17, 2019 | Deepika.com