‘പ്രിന്റ് ആൻഡ് ബിയോണ്ട്’ ദേശീയ സെമിനാർ നടത്തി
12:34 AM Mar 17, 2019 | Deepika.com
കൊച്ചി: കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ചാമത് മൂല്യവർധിത ദേശിയ സെമിനാർ ‘പ്രിന്റ് ആൻഡ് ബിയോണ്ട്’ സംഘടിപ്പിച്ചു. ഇടപ്പള്ളി ഹോട്ടൽ ഹോളിഡേ ഇന്നിൽ നടന്ന സെമിനാർ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് പ്രസിഡന്റ് രവീന്ദ്ര ജോഷി ഉദ്ഘാടനം ചെയ്തു. മണിപ്പാൽ ടെക്നോളജീസ് മാനേജിംഗ് ഡയറക്ടർ ഗൗതം പൈ മുഖ്യപ്രഭാഷണം നടത്തി. ബംഗളൂരു പ്രിന്റ് ടെക് ഇമേജിംഗ് മാനേജിംഗ് ഡയറക്ടർ ബി. പ്രസാദ്, ബിസോംഗോ ഡയറക്ടർ പ്രകാശ് ഷെട്ടി, പ്രിന്റ് വീക്ക് ഇന്ത്യ എഡിറ്റർ രാമു രാമനാഥൻ, പ്രബന്ധങ്ങൾ അവതരിപ്പിച്ചു.